Sunday, July 17, 2011

ക ന്യക സെറീന 

 നാവിലന്നമ്മ
അരച്ചുതന്നു 
പൊന്നും 
കുങ്കുമ പൂവും.
ഇ ക്കയ്യിലമ്മ 
വരച്ചു തന്നു
അമ്പിളി ക്കലയും
നിലാവും.
മാറില്‍  ഇരു കൂണ് 
മുളച്ചുവന്നു 
കാലം മുഖ ക്കുരു 
തന്നുപോയി.
മുളത്തണ്ട് പൊട്ടി 
അകലും പോലെ 
അമ്മയും ഞാനും 
അകന്നു പോയി.
വെറ്റില ചോത്ത് 
മുറുക്കി തുപ്പി 
കട്ടില ക്കാലും
കരഞ്ഞു പോയെ... 
ഹഹ ചൊല്ലി 
അവന്‍ ചിരിച്ചു
ഇ ഈ ചൊല്ലി 
അവള്‍ കരഞ്ഞു. 
    

Wednesday, July 13, 2011

കിണര്‍ സെറീന അറിയുന്നില്ല 
കാണുന്നില്ല
ശബ്ദമില്ലാതെ 
ഒരുകയര്‍ 
ഇറങ്ങിവന്ന് 
വെള്ളം നിറച്ച്
കയറി പോകുന്നത്,
കിണര്‍.
കാണുന്നുണ്ട്‌
അറിയുന്നുണ്ട് 
പാമ്പുരികള്‍ ഞെരുക്കി
കിതപ്പില്‍ ഇറങ്ങി ക്കയറി 
കയറി ഇറങ്ങി
ചൂടൊഴിച്ച്
കയറി പോകുന്നത്,
കിണര്‍.