Sunday, July 17, 2011

ക ന്യക സെറീന 

 നാവിലന്നമ്മ
അരച്ചുതന്നു 
പൊന്നും 
കുങ്കുമ പൂവും.
ഇ ക്കയ്യിലമ്മ 
വരച്ചു തന്നു
അമ്പിളി ക്കലയും
നിലാവും.
മാറില്‍  ഇരു കൂണ് 
മുളച്ചുവന്നു 
കാലം മുഖ ക്കുരു 
തന്നുപോയി.
മുളത്തണ്ട് പൊട്ടി 
അകലും പോലെ 
അമ്മയും ഞാനും 
അകന്നു പോയി.
വെറ്റില ചോത്ത് 
മുറുക്കി തുപ്പി 
കട്ടില ക്കാലും
കരഞ്ഞു പോയെ... 
ഹഹ ചൊല്ലി 
അവന്‍ ചിരിച്ചു
ഇ ഈ ചൊല്ലി 
അവള്‍ കരഞ്ഞു. 
    

3 comments:

  1. ചോര വാര്‍ന്നു ചക്രവാളങ്ങള്‍ ചുവക്കുമ്പോള്‍ അവളുടെ ഹൃയം ആര്‍ദ്രമായി മന്ത്രിക്കുന്നുണ്ടാകും പ്രിയനേ നിനക്കായി മാത്രം കാത്തുവച്ചതല്ലേ ഞാനെന്റെ ഞാനീ വൃത ശുദ്ധി,..

    ReplyDelete
  2. നല്ല വ്യാപ്തിയുള്ള ഒരു കവിതയാണ് കൂടുതല്‍ വായനയും പ്രതീകരണവും ആവശ്യപ്പെടുന്ന ഒന്ന് ..

    ReplyDelete
  3. snthoshamundu nandhi orupaadu nandhi ee prashsaykku

    ReplyDelete