Thursday, August 25, 2011

ശരീരം പറയുന്നത് സെറീന 

നിള യൊഴുക്കില്‍ 
ഒഴുക്കായും
ചാങ്ങാടമായും
ഒഴുകാന്‍ കൊതിക്കുന്നു 
എന്‍റെ കിടക്ക.

എന്‍റെ ഉള്ളില്‍ 
ചിത്ര ശലഭങ്ങള്‍ 
വട്ടത്തില്‍ 
പാറി കളിക്കുന്നു.
അലമാരയില്‍ 
ശരീര ത്തോടടുക്കാന്‍
കാമസൂത്രം ഞരങ്ങുന്നു.

നാംരണ്ട രുവികള്‍ 
പരിചിതമല്ല 
ഈ വഴികള്‍ നിനക്ക്.
തനിയെ മരവിച്ചു 
തണുത്തു തനിയെ 
ശരീരം പറയുന്നത് .    
 

Sunday, August 21, 2011

ഡാവ് സെറീന 

എന്‍റെ നീല ഞരമ്പുകളില്‍ 
കാഴ്ച യുടെ വസസന്തം 
പൂത്തു നില്‍ക്കുമ്പോഴും 
ഞാന്‍ ചത്തു കിടന്നു.
വര്‍ണ്ണ കടലാസില്‍ പ്രണയം 
നക്ഷത്രം വെട്ടുമ്പോഴും 
എന്‍റെ കണ്ണില്‍ പുരുഷന്‍ 
മാറാല നെയ്യുന്നു.
എന്‍റെ സൊപ്നത്തില്‍ 
താഴേക്കു വീണപല്ലിയുടെ 
മുറിഞവാല്‍  തുള്ളി 
പിടഞ്ഞു 
നിശ്ചലമാകുന്നു.  

Thursday, August 18, 2011

ഇളമ  സെറീന 


ഋതു ചുരത്തുന്ന വെയില്‍  
വെളിച്ചമായ് 
അവള്‍ കുളിക്കുന്നു  
ശരത് ക്കാലരാത്രിയില്‍ 
മിന്നാ മിനുങ്ങുപോല്‍
അവള്‍ പറക്കുന്നു.
വംശ മരങ്ങളില്‍ 
വേട്ടക്കണ്ണില്‍ 
ആഴത്തിലാഴത്തില്‍ 
മലര്ത്തി  കൊത്തിയ 
ജീവന്റെ പക്ചികള്‍
കരയുന്നു.
അല്ല വെറും കിനാവല്ല 
സടകുട ഞുണരും 
നൊമ്പരം തിളയ്ക്കുന്ന 
ഓര്‍മ്മകള്‍ നോവുകള്‍. 
 

Wednesday, August 17, 2011

ഉറക്കം       സെറീന                                  

രാത്രിയില്‍ഉണര്‍ന്നു രാമായണം 
തുറന്നു ഞാന്‍ 
സ്ലോകമായ്ഭക്തിയായ്
കര്‍ക്കിടമഴയില്‍ 
സ്ത്രീയായ് ഞെരിഞ്ഞും പൊരിഞ്ഞും 
സൊ പ്നമായ് 
പൂവായ് തുമ്പിയായ് 
വണ്ടായ് ചുണ്ടായ് 
ഒരുമുത്തമായ് 
ചുണ്ടില്‍ ചുണ്ട് നിറയും 
ഉമ്മയായങ്ങനെ 
കണ്ണുകള്‍ ചിമ്മി 
കിനാവിന്റെ 
ഉള്ളില്‍  പെണ്ണായ് 
 പിന്നെയും ഉറക്കമായ്‌.

Saturday, August 13, 2011

വിധവ            സെറീന

നിതംബം പൂ ക്കാലമെന്ന്പറഞ്ഞ്
എന്നിലെ എന്നെ ഉണര്ത്തിയോ

ഗംഗ യില്‍ മുങ്ങികുളിച്ച് നിവര്‍ന്നു
വരുന്നുഞ്ഞാന്‍.

കൊങ്കകള്‍ കുലുങ്ങി തുളുമ്പുന്ന
രാത്രി യാമങ്ങളില്‍.

Tuesday, August 9, 2011

തണുപ്പ് സെറീന




മഴയില്‍ എന്റെ ഉടലുകള്‍
തണുത്തു കോറും ന്നേരം 
കൈകള്‍ കാലിനോട് പറയും 
നീ ഇങ്ങു ...വാ...........
കാലുകള്‍ കൈകൊളോട് പറയും 
നിങ്ങളിങ്ങോട്ടു .....വാ ......... 
വിളിച്ചോണ്ടിരിക്കും കൈകളെ
അത്, 
വരൂ  ചൂട് തരുന്നും, പറഞ്ഞ്.