ഈഷ്ണ സെറീന
കറുത്ത രാത്രിയില്‍
തായമ്പകം മുറുകാതെ
പെരുമ്പറ ഉയരാതെ
പരമാനന്ദ ചുഴലിയില്‍
അടുത്ത് ചേര്‍ത്തവള്‍
വിയര്ത്തോലി ചൊരാ -
മഴക്കിലുക്കത്തെ.
ഇറുക്കമില്ലാത്ത
ഓര്മ കൊളുത്തു പോല്‍
കുളിര് കോരാതെ
പൊതിഞ്ഞു വെച്ചവള്‍
തണുത്തുറ ങ്ങുന്നു
പെണ്മ പെയ്യാതെ
ഊതി മാറ്റുന്നു,
കറുത്ത മേഘമായ-
മരിച്ച ഉടലിനെ.